കാർണിവലിനായി കെട്ടിയ തോരണം കഴുത്തിൽ കുടുങ്ങി; ബൈക്ക് യാത്രക്കാരന് പരിക്ക്
കൊച്ചി: കൊടി തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ സിബുവിനാണ് പരിക്കേറ്റത്. ഈ മാസം അഞ്ചിനാണ് അപകടമുണ്ടായത്.
കൊച്ചിൻ കാർണിവലിന്‍റെ ഭാഗമായി കെട്ടിയ തോരണം കഴുത്തില്‍ കുടുങ്ങുകയായിരുന്നു. അമിത വേഗതയിലല്ലാത്തതിനാൽ വണ്ടി പെട്ടന്ന് നിര്‍ത്താൻ കഴിഞ്ഞത് വലിയ അപകടം ഒഴിവായി. പരിക്കേറ്റ സാബു ചികിത്സയിലാണ്.
Leave A Comment