ജില്ലാ വാർത്ത

നാളെയും മറ്റന്നാളും ബഫർസോണിനെതിരെ തൃശൂരില്‍ യു ഡി എഫിന്‍റെ രാപ്പകൽ സമരം

തൃശൂർ: ഒരു കിലോമീറ്റർ ബഫർസോണിൽ  ജനവാസ മേഖലയെ ഉൾപ്പെടുത്തിയ ഇടതുസർക്കാരിന്റെ മന്ത്രി സഭാ തീരുമാനത്തിനെതിരെ 
യൂ. ഡി. എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം.
 വിലങ്ങന്നൂരിൽ ജനുവരി 22,23 ഞായർ, തിങ്കൾ ദിവസങ്ങളിലായാണ് രാപ്പകൽ സമരം നടക്കുക. ജില്ലയിൽ ബഫർസോണ്‍ ബാധിച്ചിരിക്കുന്ന വിവിധ പഞ്ചായത്ത്‌ ആസ്ഥാനങ്ങളിലെ മുഴുവൻ ജനങ്ങളും ഈ സമരത്തിൽ പങ്കെടുക്കുമെന്ന് യൂ. ഡി. എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി .

 പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ  ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ബഫർസോണ്‍ ബാധിച്ചിരിക്കുന്ന ഇടങ്ങളിലെ ജനങ്ങളുടെ നേരിട്ട് പരാതികൾ സ്വീകരിക്കും. തുടര്‍ന്ന് 
 ജനുവരി  23 തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.  രാപ്പകല്‍ സമരത്തില്‍ യു ഡി എഫ് ജില്ലാ ചെയർമാൻ എം. പി. വിൻസെന്റ് അധ്യക്ഷത വഹിക്കും.

Leave A Comment