കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു: ഗുണ്ടാപകയെന്ന് പൊലീസ്
കൊച്ചി: കൊച്ചിയില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് പിന്നില്‍ ഗുണ്ടാപകയെന്ന് പൊലീസ്. കേസില്‍ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേരാണ് പ്രതികള്‍. അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നതായും പ്രതികള്‍ പറഞ്ഞു. ചെങ്ങന്നൂർ സ്വദേശി ലെവിൻ വർഗീസിനെയാണ് പ്രതികള്‍ തട്ടിക്കൊണ്ട് വന്നത്. മർദനത്തിൽ പരിക്കേറ്റ ലെവിൻ വർഗീസിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Leave A Comment