ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്കേറ്റു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ പതിനൊന്നരയോടെ കൈരളി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പ്രിൻസി തന്‍റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മമ്മിയൂർ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം. ബെംഗളൂരുവിൽ നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയവരുടെ കാറാണ് ഇവരെ ഇടിച്ചിട്ടത്. ഈ കാറിൽ തന്നെ പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.
Leave A Comment