പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു
വരന്തരപ്പിള്ളി: പാലപ്പിള്ളിയില്‍ വീണ്ടും പുലിയിറങ്ങി പശുവിനെ കൊന്നു. എലിക്കോട് ആട്ടുപാലത്തിന് സമീപമാണ് പുലി പിടിച്ച പശുവിനെ ചത്ത നിലയില്‍ കണ്ടത്. തോട്ടത്തില്‍ മേഞ്ഞുനടന്ന പശുവിനെ പുലി പിടികൂടുകയായിരുന്നു.
ആദിവാസി കോളനിയും, തോട്ടം തൊഴിലാളികളും താമസിക്കുന്ന പരിസരത്താണ് പുലിയിറങ്ങിയത്.കഴിഞ്ഞയാഴ്ചയും ഈ പ്രദേശത്ത് പുലിയിറങ്ങി മാനിനെ കൊന്നിരുന്നു.
ജനവാസ മേഖലയില്‍ പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Leave A Comment