ജില്ലാ വാർത്ത

മണ്ണംപേട്ടയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു

തൃശൂർ: മണ്ണംപേട്ടയില്‍ വൈദ്യശാല റോഡിനോട് ചേര്‍ന്നുള്ള പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. വെള്ളാരംപാടം സ്വദേശി വളപ്പില്‍ നിജോയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ആളപായമില്ല. പുതുക്കാട് അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. 3 ദിവസം പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറാണ് പൊടുന്നതിനെ തീ പിടിച്ചത്. പാര്‍ക്ക് ചെയ്തിരുന്ന പറമ്പിലെ പുല്ലിനും തീപിടിച്ചിരുന്നു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമായെന്നാണ് പ്രാഥമിക നിഗമനം.

Leave A Comment