ജില്ലാ വാർത്ത

മാ​ങ്ങാ​ക്കൊ​മ്പ​ന്‍ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍; നാ​ട്ടു​കാ​ര്‍ തു​ര​ത്തി

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ കാ​ട്ടാ​ന​യി​റ​ങ്ങി. നാ​ട്ടു​കാ​ര്‍ ബ​ഹ​ളം വ​ച്ച​തോ​ടെ മാ​ങ്ങാ​ക്കൊ​മ്പ​ന്‍ എ​ന്ന ആ​ന വ​ന​ത്തി​ലേ​ക്ക് ക​യ​റി.

രാ​വി​ലെ ആ​റ​ര​യോ​ടെ ഷോ​ള​യൂ​രി​ലെ ചാ​വ​ടി​യൂ​ര്‍ ഊ​രി​ന് സ​മീ​പ​യാ​ണ് മാ​ങ്ങാ​ക്കൊ​മ്പ​ന്‍ ഇ​റ​ങ്ങി​യ​ത്. കൃ​ഷി​യി​ട​ത്തി​ല്‍ ഏ​റെ നേ​രം നി​ല​യു​റ​പ്പി​ച്ചെ​ങ്കി​ലും കൃ​ഷി​യൊ​ന്നും ന​ശി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

മാ​ങ്ങ​യാ​ണ് കൊ​മ്പ​ന്‍റെ ഇ​ഷ്ട​ഭ​ക്ഷ​ണം. മാ​ങ്ങ​യു​ടെ സീ​സ​ണാ​യ​തി​നാ​ല്‍ ഇ​ട​യ്ക്കി​ടെ നാ​ട്ടി​ലി​റ​ങ്ങി മാ​വി​ന്‍റെ ചി​ല്ല​യൊടി​ച്ച് മാ​ങ്ങ ഭ​ക്ഷി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യും ര​ണ്ട് ത​വ​ണ കൊ​മ്പ​ന്‍ ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നു.

Leave A Comment