ജില്ലാ വാർത്ത

മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺ. മാർച്ച്, സംഘർഷം

കൊച്ചി∙ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് നടത്തിയ താലൂക്ക് ഓഫിസ് മാർച്ചിനിടെ പൊലീസുമായി വാക്കേറ്റം. പ്രവർത്തകരുടെ പക്കലുണ്ടായിരുന്ന ഭരണഘടനാ ശിൽപി ഡോ. ബി.ആർ.അംബേദ്ക്കറുടെ ചിത്രം പൊലീസുകാരൻ കീറിക്കളഞ്ഞതോടെയാണു തർക്കം തുടങ്ങിയത്.

മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഇതിൽ ഇടപെട്ടതോടെ സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ അസഭ്യം പറഞ്ഞതായി പ്രവർത്തകർ കുറ്റപ്പെടുത്തി.  മുഹമ്മദ് ഷിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി നേതൃത്വം നൽകി.

Leave A Comment