കേരളം

കെ.​എം. മാ​ണി​ക്കു സ്മാ​ര​കം: സർക്കാർ 25 സെന്‍റ് ഭൂ​മി അ​നു​വ​ദി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ അ​ന്ത​രി​ച്ച കെ.​എം. മാ​ണി​യു​ടെ പേ​രി​ൽ സ്മാ​ര​കം നി​ർ​മി​ക്കു​ന്ന​തി​നാ​യി ക​വ​ടി​യാ​റി​ൽ ഭൂ​മി അ​നു​വ​ദി​ച്ചു. ഇ​ന്നു​ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കെ.​എം. മാ​ണി മെ​മ്മോ​റി​യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സോ​ഷ്യ​ൽ ട്രാ​ൻ​സ്ഫ​ർ​മേ​ഷ​ൻ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി, കെ.​എം. മാ​ണി ഫൗ​ണ്ടേ​ഷനു തി​രു​വ​ന​ന്ത​പു​രം ക​വ​ടി​യാ​റി​ൽ 25 സെ​ന്‍റ് ഭൂ​മി​യാ​ണ് അ​നു​വ​ദി​ച്ച​ത്. ജല അഥോറിറ്റിയുടെ കൈവശമുള്ള ഭൂമി ആ​ർ ഒ​ന്നി​ന് 100 രൂ​പ നി​ര​ക്കി​ൽ 30 വ​ർ​ഷ​ത്തേ​ക്കു പാ​ട്ട​ത്തി​നു ന​ൽ​കും.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​നും ഭൂ​മി അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ത​ല​ശേ​രി വാ​ടി​ക്ക​ക​ത്ത് 1.139 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ഭൂ​മി പാ​ട്ട​ത്തി​നു ന​ൽ​കും. 

ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, ഉപപാട്ടത്തിനോ തറവാടകയ്ക്കോ നല്‍കാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ഫൗണ്ടേഷനു സര്‍ക്കാര്‍ ഭൂമി കൈമാറിയിട്ടുള്ളത്.

Leave A Comment