സ്കൂൾ ബസിന് നേരെ കല്ലേറ്; ബസിന് പിന്നിലെ ഗ്ലാസ് തകർന്നു
തൃശൂർ : വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസിന് നേരെ കല്ലേറ്. ചെറുതുരുത്തി പുതുശ്ശേരി എസ് എൻ ടി ടി ഐ സ്കൂളിന്റെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. വൈകിട്ട് മൂന്നേകാലോടെ സ്കൂൾ വിട്ട് വിദ്യാർത്ഥികളുമായി പോകുകയായിരുന്ന ബസിന് നേരെയാണ് കല്ലേറ് നടന്നത്. കല്ല് കൊണ്ട് ബസിന്റെ പിന്നിലെ ഗ്ലാസ് തകർന്നു. കല്ലെറിഞ്ഞത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കല്ലേറിൽ വിദ്യാർത്ഥികൾക്കോ ബസ് ജീവനക്കാർക്കോ പരിക്കില്ല. കല്ലെറിഞ്ഞയാള്‍ ഓടിപ്പോകുന്നത് കണ്ടതായി ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറഞ്ഞു. ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Leave A Comment