പെരിഞ്ഞനത്ത് ദേശീയ പാതയിൽ വാഹനാപകടം; യുവതി മരിച്ചു
പെരിഞ്ഞനത്ത് കാറിൻ്റെ ഡോറിൽ തട്ടി വീണ സ്കൂട്ടർ യാത്രക്കാരി മരിച്ചു. മതിലകം കാതിക്കോട് സ്വദേശി താളിയാരിൽ അൻവറിൻ്റെ ഭാര്യ 35 വയസുള്ള ജുബേരിയ ആണ് മരിച്ചത്.
ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം പഞ്ചായത്തോഫീസിന് തെക്ക് കപ്പേളക്കടുത്തായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നപ്പോൾ ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ തട്ടിയാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജുബേരിയയെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ.ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കയ്പമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Leave A Comment