ജില്ലാ വാർത്ത

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; മുൻ ജീവനക്കാരൻ എം.വി സുരേഷിനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി

കൊച്ചി: സി കെ ചന്ദ്രനു പിറകെ പരാതിക്കാരനായ എംവി സുരേഷിനോട്‌ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി.  കരുവന്നൂർ സഹ. ബാങ്ക് തട്ടിപ്പ് കേസിൽ പരാതിക്കാരനും മുൻ ജീവനക്കാരനുമായ എംവി സുരേഷിനോട്‌ ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത് . തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിൽ എത്താനാണ് നോട്ടീസ് നൽകിയത്. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത് സുരേഷ് ആയിരുന്നു.

 300 കോടി രൂപയുടെ തട്ടിപ്പ് നടന്നു എന്നായിരുന്നു എംവി സുരേഷിന്റെ പരാതി. പരാതിയെ തുടർന്നായിരുന്നു ക്രൈം ബ്രാഞ്ച് അന്വേഷണവും തുടർ നടപടികളും.പരാതിയിൽ പറഞ്ഞിട്ടുള്ള സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇഡി സുരേഷ്നോട്‌ ഹാജരാകാൻ നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം സി കെ ചന്ദ്രനെയും എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.

 കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യം ചെയ്യൽ.

Leave A Comment