ജില്ലാ വാർത്ത

തൈക്കാട്ട് ശിവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി ഷക്കീല; കാണാനെത്തിയത് ആയിരങ്ങൾ

കൊച്ചി : വെണ്ണല തൈക്കാട്ട് ശ്രീ മഹാദേവ ക്ഷേത്രത്തില്‍ വിശിഷ്ടാതിഥിയായി നടി ഷക്കീല. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയിലേക്കാണ് താരം എത്തിയത്. ഷക്കീലയെ കാണാനായി ആയിരക്കണക്കിനു പേരാണ് തടിച്ചുകൂടിയത്. കഴിഞ്ഞ തവണ കേരളത്തിൽ എത്തിയപ്പോൾ തനിക്കു നേരിട്ട മോശം അനുഭവത്തേക്കുറിച്ചും താരം പറഞ്ഞു. 

കഴിഞ്ഞ തവണ ഞാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ എനിക്കൊരു പ്രശ്നം ഉണ്ടായിരുന്നു. ഒരു മാളിലേക്ക് ഞാന്‍ വരുന്നതിന് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ദൈവത്തിന് പല പദ്ധതികളാണ് ഉള്ളത്. അതെനിക്ക് ഇപ്പോള്‍ മനസിലായി. ആ മാളില്‍ 200,300 ആളുകളായിരിക്കും എന്നെ കാണാന്‍ വരുന്നത്. പക്ഷേ ഇവിടെ ആയിരക്കണക്കിന് കണ്ണുകളാണ് എന്നെ കാണുന്നത്. ഇത് ശിവഭഗവാന്‍ തനിക്കുവേണ്ടി നിശ്ചയിച്ചിരിക്കുന്നതാണ്. എനിക്ക് വളരെ സന്തോഷം. അന്ന് എനിക്ക് അവസരം നിഷേധിക്കപ്പെട്ടത് നന്നായി. അതുകൊണ്ടാണ് നിങ്ങളെയെല്ലാം കാണാനായത്.- ഷക്കീല പറഞ്ഞു.

ഷക്കീലയെ കാണാനായി വൻ ജനക്കൂട്ടമാണ് എത്തിയത്. നിറഞ്ഞ കയ്യടിയോടെയാണ് താരം വേദി‌യിൽ കയറിയത്. ‌ക്ഷേത്രത്തിലെ പരിപാടിയുടെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്.

Leave A Comment