കവിതാലാപനവും പുഷ്പാർച്ചനയുമായി 'ചങ്ങമ്പുഴ സ്‌മൃതി'
കൊച്ചി : ചങ്ങമ്പുഴയുടെ 75-ാം ചരമവാർഷിക ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗിന്റെ നേതൃത്വത്തിൽ 'ചങ്ങമ്പുഴ സ്മൃതി' സംഘടിപ്പിച്ചു.
ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ ചങ്ങമ്പുഴയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. കെ.കെ. നിമ്മി, മിനി, നോർബർട്ട് അടിമുറി, പി.പി. സന്തോഷ്, കെ. രാധാകൃഷ്ണൻ എന്നിവരോടൊപ്പം ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴയും ചങ്ങമ്പുഴ കവിതകൾ ആലപിച്ചു.
അനുസ്മരണത്തിൽ പ്രൊഫ. ടി.എം ശങ്കരൻ, പി.കെ. കൃഷ്ണൻ, പി.എ. വർഗീസ്, ബെന്നി ജോസഫ്, ബെന്നി നാനാട്ട് എന്നിവർ പ്രസംഗിച്ചു.
Leave A Comment