മുട്ടോളം വെള്ളത്തിൽ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്
കൊച്ചി: കനത്ത മഴയേതുടര്‍ന്ന് എറണാകുളം സൗത്ത് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. സ്റ്റാന്‍ഡിനകത്ത് മുട്ടോളം വെള്ളമുള്ളതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലായി.സ്റ്റാന്‍ഡിന് പുറത്തും വലിയ തോതില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇതോടെ യാത്രക്കാര്‍ക്ക് ഇവിടെ നില്ക്കാന് കഴിയാത്ത അവസ്ഥയാണുള്ളത്.
ചെറിയ മഴ പെയ്താല്‍ പോലും ഇവിടെ വെള്ളം കയറുക പതിവാണെന്ന് യാത്രക്കാര്‍ പറയുന്നു.
Leave A Comment