ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ടോയ്‌ലറ്റിൽ യുവതി പ്രസവിച്ചു.
ഗുരുവായൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ടോയ്‌ലറ്റിൽ യുവതി പ്രസവിച്ചു. ഇന്ന് രാവിലെ ഡോക്ടറെ കാണാനായി ഭർത്താവുമൊത്ത് ആശുപത്രിയിൽ എത്തിയ ചാവക്കാട് മണത്തല സ്വദേശിനിയായ 29 കാരിയായ യുവതിക്ക് തനിക്ക് ഗർഭമുള്ള കാര്യം അറിയില്ലെന്ന് പറയുന്നു.വിവാഹം കഴിഞ്ഞു എട്ട് വർഷമായി കുട്ടികളില്ലാത്ത ദുഃഖത്തിലായിരുന്നു ദമ്പതികൾ.
പ്രസവ വിവരമറിഞ്ഞ ഉടനെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരും അമ്മയ്ക്കും കുഞ്ഞിനും വേണ്ട അടിയന്തിര പരിചരണങ്ങൾ നൽകി. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു.
2.90 കിലോ ഭാരമുള്ള പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
അണുബാധയോ മറ്റോ ഉണ്ടാകാതിരിക്കാനുള്ള മുൻ കരുതൽ എന്ന നിലയിൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു.
എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് വാങ്ങിയ ദമ്പതികൾ ചാവക്കാട് മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ തന്നെ ചികിത്സതേടി അവിടെ നിന്നു പോയി.
ഗർഭിണിയാണെന്ന വിവരം പ്രസവിച്ച യുവതിക്കോ കുടുംബത്തിനോ പ്രസവം വരെയും അറിയില്ല എന്നത് എല്ലാവരെയു അത്ഭുതപ്പെടുത്തുന്നു.
അവർ നടത്തിയ ടെസ്റ്റുകളിലൊന്നും ഗർഭമുള്ളതായി കണ്ടെത്തിയില്ലെന്നാണ് ദമ്പതികൾ പറയുന്നത്.
Leave A Comment