ജില്ലാ വാർത്ത

തൃശൂർ നഗരത്തിൽ വൻ സ്വർണ കവർച്ച: 3 കിലോ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു

തൃശ്ശൂര്‍: നഗരത്തില്‍ വന്‍ സ്വര്‍ണക്കവര്‍ച്ച. ജീവനക്കാരെ ആക്രമിച്ചാണ് മൂന്നുകിലോ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. കന്യാകുമാരിയിലേക്കു കൊണ്ടുപോവുകയായിരുന്ന മൂന്നര കിലോ സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ സംഘം തട്ടിയെടുത്തു. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന 'ഡി.പി. ചെയിന്‍സ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരില്‍നിന്നാണ് സ്വര്‍ണം കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി സ്ഥാപനത്തില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങള്‍ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ തൃശ്ശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave A Comment