മാസപ്പടിക്കേസ് കോടതി പരിഗണിക്കാനിരിക്കെ ഹർജിക്കാരനായ ഗിരീഷ് ബാബു മരിച്ചനിലയിൽ
കൊച്ചി: പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് സൂചന. കളമശ്ശേരിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന അദ്ദേഹം ചികിത്സയിലായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
മാസപ്പടി, പാലാരിവട്ടം പാലം ഉൾപ്പടെ നിരവധി കേസുകളിലെ ഹർജിക്കാരനായിരുന്നു ഗിരീഷ് ബാബു, മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള അദ്ദേഹത്തിന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസ് ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഗിരീഷ് ബാബുവിന്റെ മരണം.
                                 
													 
				 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
 
																		
																																																																																							 
                                                                    
Leave A Comment