ബാങ്ക് ലോൺ ഹിയറിങ്ങിനു ഹാജരായി; കുഴൂരിൽ ഓട്ടോ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ
മാള: ബാങ്ക് ലോണിന്റെ പേരിൽ ആർബിട്രേഷൻ ഹിയറിങ്ങിൽ ഹാജരായി വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ചു. കുഴൂരിലെ ഓട്ടോറിക്ഷ ഡ്രൈവർ പാറപ്പുറം സ്വദേശി മാരിക്കൽ ബിജു (42) വാണ് മരിച്ചത്.കുഴൂർ സർവ്വീസ് സഹകരണ ബാങ്കിൽ ബിജുവിന് മൂന്ന് ലക്ഷം രൂപയോടടുത്ത് വായ്പാ കുടിശികയുണ്ടായിരുന്നു. ഹിയറിങ്ങ് നോട്ടീസ് കിട്ടിയതിന് പിന്നാലെ ബാങ്കിൽ പോയി സംസാരിച്ചിരുന്നു. ഇതിന് ശേഷം വീട്ടിൽ തിരിച്ചെത്തിയാണ് ബിജു ആത്മഹത്യ ചെയ്തത്.
മാള പോലീസ് അന്വേഷണം ആരംഭിച്ചു.
Leave A Comment