ജില്ലാ വാർത്ത

മാള സ്വദേശി അരുൺ കെ വിജയൻ പുതിയ കണ്ണൂര്‍ കലക്ടര്‍

തൃശ്ശൂര്‍: മാള സ്വദേശിയാണ് പുതിയ കണ്ണൂര്‍ ജില്ലാ കലക്ടറായി നിയമിതനായ അരുണ്‍ കെ വിജയന്‍. ഐഎഎസ്. പ്രവേശന പരീക്ഷ കമ്മീഷണര്‍ സ്ഥാനത്തിരിക്കെയാണ് അദ്ദേഹത്തെ കണ്ണൂര്‍ കളക്ടറായി നിയമിച്ചത്. മാള വലിയപറമ്പ് കാരപ്പിള്ളി വിജയന്റെയും ജയശ്രീയുടെയും മകനാണ് 33 കാരനായ അരുൺ കെ. വിജയൻ.

 2016 ബാച്ച് ഐഎഎസ് ഓഫീസര്‍ ആണ്. മലപ്പുറം അസിസ്റ്റന്റ് കളക്ടർ, കാഞ്ഞങ്ങാട് സബ് കളക്ടർ, തൃശൂർ ഡെവലപ്‌മെന്റ് കമ്മിഷണർ, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി മിഷന്‍ സി ഇ ഒ  എന്നീ തസ്തികകളിൽ ചുമതല നിർവഹിച്ചിട്ടുണ്ട്.

തൃശൂരിൽ വികസന കമ്മീഷണര്‍ ആയിരിക്കെ 2020 ല്‍ ശബരിമലയില്‍ എ ഡി എം ആയി നിയമിതനായി. ശബരിമലയിൽ 2018 മുതല്‍  നിയമനടപടികൾക്കായി എ.ഡി.എം തസ്തികയിൽ സേവനമുണ്ട്.  ഭാര്യ സെവിൽ ആകാശവാണിയിൽ ട്രാൻസ്മിഷൻ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്നു.

Leave A Comment