ജില്ലാ വാർത്ത

പടക്കം ബൈക്കിൽ വീണ് പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ചാലക്കുടി: തിരുനാൾ പ്രദക്ഷിണത്തിനിടെ ബൈക്കിലേക്ക് പടക്കം പൊട്ടിത്തെറിച്ച് വീണ് പൊള്ളലേറ്റ്  ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് സ്വദേശി മൂലേംകുടിയിൽ ദിവാകരൻ മകൻ ശ്രീകാന്ത് (25) ആണ് മരിച്ചത് .

 കഴിഞ്ഞ ശനിയാഴ്ച പരിയാരം ജംഗ്ഷനു സമീപമുള്ള കപ്പേളയിൽ അമ്പു തിരുനാളിനോടനുബന്ധിച്ച് പൊട്ടിച്ച പടക്കം സമീപത്ത് ബൈക്കിലിരുന്നിരുന്ന ശ്രീകാന്തിൻ്റെ സമീപം വീഴുകയായിരുന്നു. തുടർന്ന് ബൈക്കിന്  തീപിടിക്കുകയും പെടോൾ ടാങ്ക് അടക്കം പൊട്ടിതെറിക്കുകയുമായിരുന്നു. ദേഹമാസകലം  പൊള്ളലേറ്റ ശ്രീകാന്ത്  കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

Leave A Comment