ജില്ലാ വാർത്ത

സി.എസ് ശ്രീനിവാസന്റെ തൃശ്ശൂരിലെ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപകരുടെ സമരം

തൃശ്ശൂര്‍: ധനകാര്യ സ്ഥാപനത്തിന് മുന്നിൽ നിക്ഷേപകരുടെ പ്രതിഷേധ സമരം. തൃശൂരിലെ ധനകാര്യ സ്‌ഥാപനമായ ഹിവാൻസിലെ നിക്ഷേപകരാണ് സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധിച്ചത്. 19 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആരോപണം. കോൺഗ്രസ് നേതാവ് സി.എസ് ശ്രീനിവാസനാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. 

ഈ സ്ഥാപനം തങ്ങൾ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നാണ് നിക്ഷേപകര്‍ പരാതി ഉന്നയിക്കുന്നത്. സ്ഥാപനത്തിനെതിരെ തൃശ്ശൂരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതി നിലവിലുണ്ട്. കമ്പനിക്കും എംഡിക്കുമെതിരെ ബഡ്‌സ് ആക്ട് ചുമത്തി കേസെടുക്കണമെന്നാണ് നിക്ഷേപകര്‍ ആവശ്യപ്പെടുന്നത്.

Leave A Comment