തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ വന്‍സ്ഫോടനം; ഒരു മരണം, 16 പേർക്ക് പരിക്ക്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയില്‍ പടക്കശാലയില്‍ നടന്ന വന്‍സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയും പടക്കനിര്‍മാണശാലയിലെ ജീവനക്കാരനുമായ വിഷ്ണുവാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാലു പേരുടെ നില ഗുരുതരമാണ്. നടന്നത് ഉഗ്ര സ്ഫോടനമെന്നാണ് പ്രാഥമിക വിവരം. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങൾ വാഹനത്തിൽനിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നാണ് പുറത്തുവരുന്ന പ്രാഥമിക റിപോർട്ടുകൾ. സ്‌ഫോടനത്തിൽ പടക്ക നിർമാണ ശാല പൂർണമായും തകർന്നു. സമീപത്തെ നിരവധി വീടുകള്‍ക്കും നാശനഷ്ടവും കേടുപാടുകളുമുണ്ടായിട്ടുണ്ട്. പൊട്ടിത്തെറിയുടെ പ്രകമ്പനത്തിൽ വീടുകളുടെ ജനാലകളുടെ ചില്ലുകളും മേൽക്കൂരകളും തകർന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പടക്കങ്ങൾ എത്തിച്ച വാഹനം പൂർണമായും കത്തിനശിച്ചു.
Leave A Comment