കളിക്കുന്നതിനിടെ ഏഴു വയസ്സുകാരൻ അഞ്ചു രൂപ നാണയം വിഴുങ്ങി: പുറത്തെടുത്തു
മലപ്പുറം: ഏഴു വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയ നാണയം പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു. കഴിഞ്ഞദിവസമാണ് തൊഴുവാനൂർ സ്വദേശിയായ ഏഴു വയസുകാരൻ കളിക്കുന്നതിനിടയിൽ അഞ്ച് രൂപ നാണയം അബദ്ധത്തിൽ വിഴുങ്ങിയത്. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.അന്നനാളത്തിൽ കുടുങ്ങിയ നിലയിലായിരുന്നു നാണയം. തുടർന്ന് ഗ്യാസ്‌ട്രോ എൻററോളജി വിഭാഗം ഡോ.പി. ബിബിൻറെ നേതൃത്വത്തിൽ എൻഡോസ്‌കോപ്പിയിലൂടെ നാണയം പുറത്തെടുക്കുകയായിരുന്നു.
Leave A Comment