ജില്ലാ വാർത്ത

അതിരപ്പിള്ളിയിലെത്തിയ കൊമ്പൻ'ഗണപതി' അവശനിലയിൽ തന്നെ; സ്ഥലത്ത് വനംവകുപ്പ്

ചാലക്കുടി: അതിരപ്പിളളി പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കൊമ്പൻ അവശനിലയിൽ തുടരുന്നു. ആന നേരത്തെ ഉണ്ടായിരുന്നതിൽ നിന്ന് അല്പം മാറിയാണ് നിൽക്കുന്നത്. 

ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. ​ഗണപതി എന്ന ആനയാണിത്. നാട്ടുകാരാണ് ​ഗണപതി എന്ന പേര് നൽകിയത്. ശാരീരിക അവശതകൾ ഉണ്ടെന്ന് നിഗമനം. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്നും കോടനാട് നിന്നും രണ്ട് വെറ്റിനറി ഡോക്ടർമാർ അതിരപ്പിള്ളി പതിനേഴാം ബ്ലോക്കിലേക്ക് തിരിച്ചു. ആർആർടി സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave A Comment