ജില്ലാ വാർത്ത

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ഹൈസെക്യൂരിറ്റി ജയില്‍ പരിസരത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

വിയ്യൂർ: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ടു. വിയ്യൂർ  ഹൈ സെക്യൂരിറ്റി ജയിൽ പരിസരത്തു നിന്നുമാണ്‌ ഇയാൾ ഓടി രക്ഷപ്പെട്ടത്. നിരവധി മോഷണ കേസുകളിലെ പ്രതിയാണ് രക്ഷപ്പെട്ട തമിഴ്നാട്  ആലംങ്കുളം സ്വദേശി ബാലമുരുകൻ.

തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ  നിന്നാണ്  ഇയാൾ രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം.തമിഴ്നാട്ടിലെ  പെരിയ കോടതിയിൽ ഹാജരാക്കി തിരികെ  ജയിലിലേക്ക് കൊണ്ടുവന്നപ്പോഴാണ്  ജയിൽ പരിസരത്തു നിന്നും ഇയാൾ ഓടി രക്ഷപ്പെട്ടത് . ബനിയനും മുണ്ടും ആണ് രക്ഷപ്പെടുമ്പോൾ പ്രതി ധരിച്ചിരുന്നത്. രക്ഷപ്പെട്ട ബാലമുരുകനായി   പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave A Comment