ജില്ലാ വാർത്ത

ചൊവ്വന്നൂരില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരില്‍  ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. പന്നിത്തടം നീണ്ടൂർ സ്വദേശി  35 വയസ്സുള്ള റസാക്കാണ് മരിച്ചത്.

എരുമപ്പെട്ടി ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ്സിനെ  മറികടക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു അപകടം.  ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വരികയായിരുന്ന വാഹനത്തെ കണ്ടുവെട്ടിച്ചതോടെ നിയന്ത്രണം വിട്ട് ബസിനടിയിലേക്ക് മറയുകയായിരുന്നുവെന്ന് പറയുന്നു.

സ്കൂട്ടർ യാത്രികൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കുന്നംകുളം പോലീസ് സ്ഥലത്തെ മേൽ നടപടികൾ സ്വീകരിച്ചു. കുന്നംകുളം ദയ റോയൽ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.

Leave A Comment