ചലച്ചിത്ര ഛായാഗ്രഹകൻ പ്രമോദ് മോണോലിസ അന്തരിച്ചു
കൊടുങ്ങല്ലൂർ: ചലച്ചിത്ര ഛായാഗ്രഹകൻ പ്രമോദ് മോണോലിസ (57) അന്തരിച്ചു. പാഞ്ചജന്യം, ഗോപാല പുരാണം, തസ്ക്കര പുത്രൻ, നവാഗതൻ നല്ലപാട്ടുകൾ, ക്രാബ് എന്നീ സിനിമകളും ദൂരദർശൻ്റെ സ്നേഹിത എന്ന മെഗാ സീരിയൽ ജ്വാലയിൽ, അഹം, മോഹം, എന്നീ സിരിയലുകളും സൂര്യയിൽ നൃത്തോത്സവം എന്ന ലൈവ് ഷോ, ഏഷ്യാനെറ്റിൽ കെ.പി.എ.സി ലളിതയുടെ പൊന്നമ്മ സൂപ്രണ്ട് തുടങ്ങി അനേകം സീരിയലുകൾ, ടെലി ഫിലിമുകൾ എന്നിവ ചെയ്തിട്ടുണ്ട്.
കൊടുങ്ങല്ലൂർ മേത്തല പണിക്കശ്ശേരി ബാലകൃഷ്ണൻ സതീരത്നം ദമ്പതികളുടെ മകനാണ് പ്രമോദ്.എ കെ പി എ കൊടുങ്ങല്ലൂർ മേഖല അംഗമാണ്. സംസ്കാരം (13/7/ശനി) രാവിലെ 10 ന്.
Leave A Comment