ജില്ലാ വാർത്ത

അകമലയിൽ ഉരുൾപൊട്ടൽ ഭീഷണി: ജനങ്ങളോട് മാറിപ്പോകാൻ നിർദ്ദേശം

തൃശൂർ: വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിൽ. ജിയോളജിസ്റ്റുകൾ പരിശോധന നടത്തിയപ്പോഴാണ് പ്രദേശത്ത് ഉരുൾപൊട്ടാൻ സാധ്യതയുള്ളതായി കണ്ടെത്തിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികൾ മഴക്കാലം കഴിയുന്നത് വരെ മാറി താമസിക്കണമെന്ന്  മുന്നറിയിപ്പ് നൽകി. 

മഴക്കാലം കഴിയുന്നത് വരെ ഏത് നിമിഷവും ഉരുൾപൊട്ടൽ ഉണ്ടാകാം. മണ്ണിന് ബലക്കുറവുണ്ട്. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും ജിയോളജിസ്റ്റുകൾ നഗരസഭയെ അറിയിച്ചു.

Leave A Comment