ജില്ലാ വാർത്ത

സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു

കൊച്ചി: കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. നിരവധി പേർക്ക് പരുക്ക്. ഇന്നു രാവിലെ കാക്കനാട് സീപോർട്ട്–എയർപോർട്ട് റോഡിൽ വച്ചായിരുന്നു അപകടം. 

ബസ് യു ടേണ്‍ എടുക്കുന്നതിനിടെ മണ്ണുമായി വന്ന ടോറസ് ലോറി ബസിലേക്ക് ഇടിക്കുകയായിരുന്നു. ടോറസ് ലോറിക്കു പിന്നിൽ മറ്റൊരു ലോറിയും വന്നിടിച്ചു.

ലോറി ഇടിച്ചതിനെ തുടര്‍ന്ന് ബസ് ഒരു കടയിലേക്ക് ഇടിച്ച് കയറി. സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു.

 പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Leave A Comment