ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറി, തീപിടിത്തം; യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ഊർക്കടവിൽ ഫ്രിഡ്ജ് നന്നാക്കുന്നതിനിടെ അപകടം. റിപ്പയറിങ് കടയിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ഊർക്കടവ് എളാടത്ത് റഷീദാണ് മരിച്ചത്.
രാവിലെ 11 മണിയോടെയായിരുന്നു അപകടം. പൊട്ടിത്തെറിക്കുപിന്നാലെ തീ ആളിപ്പടരുകയായിരുന്നു. നാലുവര്‍ഷമായി ഫ്രിഡ്ജ് റിപ്പയറിങ്ങുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരുന്ന കടയായിരുന്നു ഇത്. ഇവിടെ ഗ്യാസ് റീഫില്ല് ചെയ്യുന്നതിന്റെ ഭാഗമായുള്ള പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. റീഫില്ല് ചെയ്യുന്നതിനിടക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്.ഉടൻതന്നെ റഷീദിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്.
Leave A Comment