ജില്ലാ വാർത്ത

പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

ആലപ്പുഴ: നൃ​ത്ത പ​രി​ശീ​ല​ന​ത്തി​ന് പോ​കു​ന്ന​തി​നി​ടെ പാ​മ്പ് ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. അ​രൂ​ർ സ്വ​ദേ​ശി​നി നി​യ ലെ​നി​ൻ (11) ആ​ണ് മ​രി​ച്ച​ത്. ഈ ​മാ​സം ആ​റാം തീ​യ​തി​യാ​ണ് കു​ട്ടി​ക്ക് പാ​മ്പ് ക​ടി​യേ​റ്റ​ത്. തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട നി​യ, 24 ദി​വ​സ​മാ​യി വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഇ​ന്ന് രാ​വി​ലെ രാ​വി​ലെ 7.30 നാ​ണ് മ​ര​ണം​സം​ഭ​വി​ച്ച​ത്.

നൃ​ത്ത​ക്ലാ​സി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് നി​യ​യു​ടെ കാ​ലി​ൽ പാ​മ്പ് ക​ടി​ച്ച​ത്. എ​ന്നാ​ൽ ക​ട്ടു​റു​മ്പ് ക​ടി​ച്ചു എ​ന്നാ​ണ് നി​യ ക​രു​തി​യ​ത്. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​ന​കം കു​ട്ടി​യു​ടെ ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ ക​ഠി​ന​മാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

Leave A Comment