ജില്ലാ വാർത്ത

തെ​രു​വുനാ​യ്ക്ക​ളെ കു​ടു​ക്കി​ട്ട് പി​ടി​ച്ച് കൊ​ന്നു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നെ​ടു​മ്പാ​ശേ​രി : തെ​രു​വുനാ​യ്ക്ക​ളെ കു​ടു​ക്കി​ട്ട് പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. വാ​ൽ​പ്പാ​റ സ്വ​ദേ​ശി പു​നീ​ത് രാ​ജ് (55), വ​രാ​പ്പു​ഴ മ​ണ്ണ​ന്തു​രു​ത്ത് ര​ഞ്ജ​ൻ (64) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ മാ​സം 27ന് ​രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശം കു​ന്നും​പു​റം ഭാ​ഗ​ത്ത് നാ​യ്ക്ക​ളെ കു​ടു​ക്കി​ട്ട് പി​ടി​ച്ച ശേ​ഷം വ​ഴി​യി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​ത് മൃ​ഗ​സ്നേ​ഹി​യാ​യ ഒ​രു യാ​ത്ര​ക്കാ​ര​ൻ കാ​ണു​ക​യും മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ൻ​സ്പെ​ക്ട​ർ ബി.​കെ, അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം ന​ട​ന്ന​ത്.

Leave A Comment