തൃശൂരിൽ മിന്നൽ ചുഴലി; സ്കൂൾ കോമ്പൗണ്ടിലെ മരങ്ങൾ കടപുഴകി വീണു; ആളപായമില്ല
തൃശൂർ: വില്ലടത്ത് ഇന്ന് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ , പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിംഗിലുണ്ടായിരുന്ന നാല് തേക്കുമരങ്ങളാണ് കടപുഴകി വീണത്. മരം വീണ് മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.
മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കുണ്ടായി. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പൂർവസ്ഥിതിയിലാക്കിയത്.
Leave A Comment