ജില്ലാ വാർത്ത

കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ അ​പ​ക​ടം; ടി​പ്പ​ർ കൈ​വ​രി​യി​ൽ തൂ​ങ്ങി കി​ട​ക്കു​ന്നു

കൊച്ചി: കു​ണ്ട​ന്നൂ​ർ പാ​ല​ത്തി​ൽ ടി​പ്പ​ർ ലോ​റി കൈ​വ​രി​യി​ൽ ഇ​ടി​ച്ചു ക​യ​റി അ​പ​ക​ടം. കു​ണ്ട​ന്നൂ​രി​ൽ നി​ന്നും ഐ​ല​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന അ​ല​ക്സാ​ണ്ട​ർ പ​റ​മ്പി​ത്ത​റ പാ​ല​ത്തി​ലാ​ണ് സം​ഭ​വം. ലോ​റി പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ൽ തൂ​ങ്ങി നി​ൽ​ക്കു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ലോ​റി​യി​ൽ നി​ന്നും ഡ്രൈ​വ​ർ ചാ​ടി ര​ക്ഷ​പെ​ട്ടു.മേ​ഖ​ല​യി​ൽ വ​ലി​യ ഗ​താ​ഗ​ത കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​റി നീ​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ക​യാ​ണ്.

Leave A Comment