ആലുവയില്‍ ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി സംശയം
ആലുവ: ആലുവ തുരുത്ത് കുണ്ടൂർ തോടിന് സമീപം പുഴയോരത്ത് പുലിയെ കണ്ടതായി അവകാശവാദം. തുരുത്ത് കൊമ്പത്ത് അയ്യപ്പൻകുട്ടിയുടെ പറമ്പിന് സമീപമുള്ള പള്ളത്താണ് പുലിയെ രാവിലെ എട്ടോട് കൂടി കണ്ടത്. രാവിലെ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന അയ്യപ്പൻകുട്ടി പുലിയുടേതു പോലുള്ള അലർച്ച കേട്ട് വീട്ടിൽ നിന്നും പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിൻ്റെ പറമ്പിന്റെ പിന്നാമ്പുറത്ത് പുലിയെ കാണാനിടയായത്. ഉടനെ അയൽവാസി അലിക്കുഞ്ഞിനെ വിളിച്ച് എത്തിയപ്പോഴേക്കും പുലി കടന്നുകളഞ്ഞു.
വിവരം അറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് അധികൃതർ എത്തി പരിശോധനകൾ നടത്തി. വന്യ ജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയെങ്കിലും പുലിയുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല . പ്രദേശത്ത് നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ നാട്ടുകാരോട് പറഞ്ഞു.
Leave A Comment