ഹോട്ടലിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തു കടന്ന് കള്ളന്‍; അങ്കമാലിയില്‍ മോഷണം
അങ്കമാലി: അങ്കമാലിഎളവൂര്‍ കവലയിലെ ഹോട്ടലില്‍ മോഷണം. ഡ്രോയറില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടമായി. ഹോട്ടലിന്റെ മേല്‍ക്കൂര പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. തിങ്കളാഴ്ച രാത്രി കടയടച്ച് പോയതിന് ശേഷം 11.45 ഓടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ മേല്‍ക്കൂര പൊളിച്ച് കള്ളന്‍ അകത്തു കടക്കുകയായിരുന്നു. ക്യാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയാണ് മോഷണം പോയത്. ഇതിന് മുമ്പും ഈ ഭാഗങ്ങളില്‍ ഇത്തരത്തില്‍ മോഷണങ്ങള്‍ നടന്നിട്ടുണ്ട്. നിലവില്‍ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Leave A Comment