എ. ആർ. ശ്രീകുമാർ ബിജെപി ജില്ല പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു*
കൊടുങ്ങല്ലൂർ: ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് എ.ആർ ശ്രീകുമാർ സ്ഥാനം രാജിവെച്ചു.ഭാര്യയെ മർദ്ദിച്ചെന്ന് പരാതി വിവാദമായ സാഹചര്യത്തിലാണ് രാജി.
സംസ്ഥാന പ്രസിഡൻ്റിന് രാജിക്കത്ത് കൈമാറിയതായി എ. ആർ. ശ്രീകുമാർ അറിയിച്ചു.ശ്രീകുമാർ മർദ്ദിച്ചെന്നാരോപിച്ച് ഭാര്യ പ്രിയങ്ക മതിലകം പൊലീസിന് മൊഴി നൽകിയിരുന്നു.
പ്രിയങ്കയുടെ മൊഴി രേഖപ്പെടുത്തിയ മതിലകം പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. കേസിനെ തുടർന്ന് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇത് വിവാദമായതിനെ തുടർന്നാണ് രാജി.
Leave A Comment