ജില്ലാ വാർത്ത

ബൈക്ക് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; യുവാവ് മരിച്ചു

വൈപ്പിന്‍: അഴീക്കോട് നടന്ന സ്‌കൂട്ടര്‍ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കൊടുങ്ങല്ലൂര്‍ എറിയാട് കോമു റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന എടവനക്കാട് ചാത്തങ്ങാട് ബീച്ചില്‍ കൂട്ടേപ്പടി മുഹമ്മദാലിയുടെ മകന്‍ നിസാര്‍ (44) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10ന് അഴീക്കോട് ചാമക്കാല റോഡില്‍ ചേരമാന്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. അലക്ഷ്യമായി ഓടിച്ചു വന്ന മറ്റൊരു ബൈക്ക് നിസാര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ നിസാറിനെ ഉടന്‍ കൊടുങ്ങല്ലൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പതിനൊന്നോടെ മരിച്ചു. കബറടക്കം ഇന്ന് എടവനക്കാട് ജുമാ മസ്ജിദില്‍ നടക്കും.

Leave A Comment