തൃശ്ശൂരിൽ വീണ്ടും ഷിഗെല്ല; സ്ഥിരീകരിച്ചത് ചേലക്കരയിലെ മൂന്നുവയസുകാരന്
തൃശൂർ: തൃശ്ശൂരിൽ വീണ്ടും ഷിഗെല്ല. ചേലക്കര ഗ്രാമ പഞ്ചായത്തിലെ മൂന്ന് വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനം രൂക്ഷമായി തുടരുന്നു. കോഴിക്കോട് പനി ബാധിച്ചു സ്ത്രീ മരിച്ചു. മാവൂർ സ്വദേശി സുനിതയാണ് മരിച്ചത്. സൗത്ത് സുഡാനിൽ നിന്ന് കേരളത്തിൽ എത്തിയ സ്ത്രീയുടെ എബോള പരിശോധനാഫലം നെഗറ്റീവ് ആയി. പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയ്യാറാക്കാൻ ഹൈപവർ കമ്മറ്റി യോഗം ചേർന്നു.
Leave A Comment