ജില്ലാ വാർത്ത

ആ​ൾത്താമ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

അ​ങ്ക​മാ​ലി: ക​റു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​ശേ​രി​യി​ൽ ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ൽ​നി​ന്ന് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി. പ്ര​ദേ​ശ​വാ​സി​ക​ൾ വി​വ​രം അ​റി​യി​ച്ച​തോ​ടെ അ​തി​ര​പ്പി​ള്ളി​യി​ൽ​നി​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി. എ​സ്‌​സി​എം​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​മു​ള്ള വീ​ടി​നോ​ടു ചേ​ർ​ന്നാ​ണ് മ​ല​മ്പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്. പ​ല ത​വ​ണ​യാ​യി ഈ ​പ്ര​ദേ​ശ​ത്തു​നി​ന്ന് മ​ല​ന്പാ​ന്പി​നെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ലെ കോ​ഴി​കൂ​ടു​ക​ളി​ലും ക​നാ​ൽ വ​ഴി​യോ​ര​ങ്ങ​ളി​ലു​മൊ​ക്കെ​യു​ള്ള ഇ​വ​യു​ടെ സാ​ന്നി​ധ്യം പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Leave A Comment