ജില്ലാ വാർത്ത

മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; കൊച്ചിയിൽ രാത്രികാല ഗതാഗത നിയന്ത്രണം

കൊച്ചി: എളംകുളം മെട്രോ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂൺ 29 മുതൽ സഹോദരൻ അയ്യപ്പൻ റോഡിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.

ജൂൺ 29 മുതൽ എല്ലാ ദിവസവും രാത്രി 11 മുതൽ രാവിലെ 6 വരെയാണ് നിയന്ത്രണം. സഹോദരൻ അയ്യപ്പൻ റോഡിലെ ഫാത്തിമ ചർച്ച് മുതൽ ടോക് എച്ച് റോഡ് വരെയുള്ള ഭാഗത്തായിരിക്കും പ്രധാനമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. ട്രാഫിക് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും സംയുക്ത നിർദേശപ്രകാരമാണ് ഗതാഗത ക്രമീകരണം.

നിയന്ത്രണമുള്ള സമയങ്ങളിൽ ഇരു ദിശകളിലേക്കുമുള്ള വാഹനങ്ങൾ റോഡിന്റെ ഒരു വശം മാത്രം ഉപയോഗിച്ചായിരിക്കും കടത്തിവിടുക. ഇതുവഴി യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ പാലിക്കുകയും സ്ഥലത്തുള്ള ട്രാഫിക് പോലീസിന്റെയും കെഎംആർഎൽ സുരക്ഷാ ജീവനക്കാരുടെയും നിർദേശങ്ങൾ കർശനമായി അനുസരിക്കുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു.

എളംകുളം മെട്രോ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ സുരക്ഷിതമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് പൊതുജനങ്ങളുടെയും വാഹനയാത്രികരുടെയും പൂർണ സഹകരണം കെഎംആർഎൽ അഭ്യർഥിച്ചിട്ടുണ്ട്.

Leave A Comment