ജില്ലാ വാർത്ത

അങ്കമാലിയുടെ റോഷൻ കീമിൽ ഒന്നാമൻ

കൊച്ചി: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (KEAM) എൻജിനീയറിങ് വിഭാഗത്തിൽ അങ്കമാലി അയ്യമ്പുഴ അമലാപുരം സ്വദേശി റോഷൻ രാജു സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. ജെ.ഇ.ഇ പരീക്ഷയിലും മികച്ച റാങ്ക് നേടിയ റോഷൻ, മന്നാനം കെ.ഇ സ്കൂളിലാണ് പ്ലസ് ടു പഠനം പൂർത്തിയാക്കിയത്. പ്ലസ് ടു പഠനത്തോടൊപ്പം തന്നെ എൻട്രൻസ് പരിശീലനവും നടത്തിയിരുന്നു.

ആദ്യ പത്തിൽ ഇടം നേടുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് റോഷൻ പ്രതികരിച്ചു. റാങ്ക് പ്രഖ്യാപനത്തിന് പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഫോൺവിളിച്ച് അഭിനന്ദനം അറിയിച്ചു.

കണ്ണൂർ സ്വദേശി ധ്യാൻ തേജ് മണപ്പാട്ടി രണ്ടാം റാങ്കും തൃശൂർ സ്വദേശി വിസ്മയ കെ.ആർ മൂന്നാം റാങ്കും നേടി. പെൺകുട്ടികളിൽ ഒന്നാം റാങ്കും വിസ്മയ കെ.ആറിനാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി രോഹിത് കൃഷ്ണ എച്ച് നാലാം റാങ്ക് നേടി.

Leave A Comment