ചാലക്കുടിയിൽ മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
ചാലക്കുടി: റോഡിന് കുറുകെ ഇലക്ട്രിക് കമ്പിയിൽ തട്ടികിടന്ന മരത്തിലിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. മോതിര കണ്ണി മണ്ണും പുറം തളിയൻ വീട്ടിൽ തോമസ്(65) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5 ഓടെ തൂമ്പാക്കോട് വച്ചായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകീട്ടോടെ റോഡിന് കുറുകെ ഇലക്ട്രിക് കമ്പികളിൽ മരം വീണിരുന്നു. വിവരമറിഞ്ഞെത്തിയ കെ എസ് ഇ ബി ജീവനകാർ സ്ഥലത്തെി വൈദ്യുതി ബന്ധം വിഛേദിച്ചു. എന്നാൽ റോഡിന് കുറുകെ അപകടാവസ്ഥയിത്ര കിടന്ന മരം മുറിച്ച് മാറ്റാനോ ജനപ്രതിനിധികളെ അറിയിക്കാനോ തയ്യാറായില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പുലർച്ചെ കപ്പ് വലിക്കാനായി പോയ തോമസും സഹോദരൻ പൗലോസും മരത്തിലിടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന തോമസിൻ്റെ തലയിലും ദേഹത്തും മരം തട്ടി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗുരുതരമായി പരിക്കേറ്റ പൗലോസ് ചികിത്സയിലാണ്.
Leave A Comment