ജില്ലാ വാർത്ത

കോണത്തുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു

കോണത്തുകുന്ന്: കോണത്തുകുന്നിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. പുത്തൻചിറ കണ്ണിക്കുളങ്ങര സ്വദേശി മണലിപ്പറമ്പിൽ ഷഫീർ മകൻ സാരിസ് (20) ആണ് മരിച്ചത്. രാവിലെ 8.39ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത്‌ അംഗം രമേശ്‌ മാടത്തിങ്കലിന്റെ നേതൃത്വത്തിൽ ആംബുലൻസിൽ യുവാവിനെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട പോലീസ് മേൽനടപടികൾ സ്വീകരിക്കുന്നു.

Leave A Comment