മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു
മലപ്പുറം: മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരൻ മരിച്ചു. കുന്നുംപുറം ചെങ്ങാനി കാരാട്ടാലുങ്ങൽ വെല്ലക്കാടൻ മുനീറിന്റെ മകൻ മുഹമ്മദ് റിസാനാണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണശേഷം വീട്ടിലിരുന്ന് മിക്സ്ചർ കഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കടല തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Leave A Comment