ജില്ലാ വാർത്ത

പ്ലസ് ടു വിദ്യാര്‍ഥിനിയെ കാണാനില്ലെന്ന് പരാതി

കൊച്ചി: ചെറായി മൂത്തകുന്നം വാവക്കാട് സ്വദേശിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പ്ലസ് ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയതാണ്. എന്നാല്‍ വൈകിട്ട് പെണ്‍കുട്ടി തിരികെയെത്തിയില്ല.

ഇതോടെ പിതാവ് മുനമ്പം പോലീസില്‍ പരാതി നല്‍കി. മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

Leave A Comment