നെടുമ്പാശേരിയില്‍ വന്‍ ലഹരി വേട്ട; ബസില്‍ കടത്തിയ 20 കിലോ കഞ്ചാവ് പിടിയില്‍
കൊച്ചി: നെടുമ്പാശേരി അത്താണില് വന്‍ കഞ്ചാവ് വേട്ട. ബസില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവുമായി മൂന്നു പേര് പിടിയിലായി. ബംഗാള്‍ സ്വദേശികളായ ഫിറോസ്ലിയ, ബാബര്‍ അലി, മണിപ്പൂര്‍ സ്വദേശിയായ നരേഷ് ദാസ് എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് വരുന്ന ബസില്‍ ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവുമായാണ് പ്രതികള്‍ എത്തിയത്. ഡാന്‍സാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കേരളത്തില്‍ വില്‍ക്കാനായാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്.
Leave A Comment