ജില്ലാ വാർത്ത

അന്നമനടയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അന്നമനട : മാമ്പ്രയിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മാമ്പ്ര ശങ്കരക്കുന്നിൽ അനൂപിന്റെ മകൾ ധൻവിയാണ് മരിച്ചത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് കുഞ്ഞിനെ കൊരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment