വടക്കുന്നാഥ ക്ഷേത്രത്തിൽ ആനയൂട്ട് നാളെ
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ നാളെ നടക്കുന്ന ആനയൂട്ടിന് സുരക്ഷാ ക്രമീകരണങ്ങളുമായി സിറ്റി പോലീസ്. 175 അംഗ പോലീസ് സേനയെയാണ് സജ്ജീകരിക്കുന്നത്. പുലർച്ചെ അഞ്ചു മുതലാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. കാൽലക്ഷത്തോളം ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നതിനാൽ ക്ഷേത്രത്തിലും തേക്കിൻകാട് മൈതാനത്തിലും പരിസരപ്രദേശങ്ങളിലുമായി സുരക്ഷാ സംവിധാനങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് അറിയിച്ചു. ആന്റി സബോട്ടേജ് ടീം, മെഡിക്കൽ സുരക്ഷ, ഫയർഫോഴ്സ്, എലിഫന്റ് സ്ക്വാഡ് എന്നിവയക്കുപുറമേ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും ഡാൻസാഫ് സാഗോക്ക് ടീമുകളേയും സജ്ജമാക്കിയിട്ടുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ച സ്ഥലങ്ങളിൽ മാത്രമേ പാർക്കിംഗ് പാടുള്ളൂവെന്നും കമ്മീഷണർ അറിയിച്ചു. ക്ഷേത്രപരിസരത്തും തേക്കിൻകാട് മൈതാനത്തും ഡ്രോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കും.
Leave A Comment